വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌കരിച്ചു

single-img
17 September 2019

തിരുവനന്തപുരം: വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഒ പി ബഹിഷ്‌കരിച്ചു. പള്ളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗികളുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തതിരുന്നു.

ശനിയാഴ്ച നടന്ന സംഭവത്തില്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഒപി ബഹിഷ്‌കരണത്തിന് കെജിഎംഒ ആഹ്വാനം ചെയ്തത്. പ്രതിഷേധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണകളും സംഘടിപ്പിച്ചു.