ആഗോള വിപണിയില്‍ എണ്ണ വില കുതിക്കുന്നു; ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ആറു രൂപ വരെ കൂടിയേക്കും

single-img
17 September 2019

സൗദി അറേബ്യയിലെ അരാംകോ എണ്ണ സംസ്‌കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഉല്‍പ്പാദനം വെട്ടിക്കുറച്ച സാഹചര്യത്തില്‍ വിപണിയില്‍ എണ്ണവില കുതിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 80 ഡോളര്‍ വരെ വില ഉയരുമെന്നാണ് വിലയിരുത്തല്‍

28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എണ്ണ വിലയില്‍ ഉണ്ടായ ഈ കുതിപ്പ് ഇന്ത്യയിലും പ്രതിഫലിക്കും.പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്രൂഡ് വില 10 ശതമാനത്തിലധികം ഉയര്‍ന്നുനിന്നാല്‍ പമ്പുകളിലേ ചില്ലറ വില കൂട്ടേണ്ടി വരുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ചെയര്‍മാന്‍ എം.കെ. സുരാന അറിയിച്ചു.