അധികാര തുടര്‍ച്ച ലക്ഷ്യമാക്കി നെതന്യാഹു: ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

single-img
17 September 2019

ജെറുസേലേം: ഇസ്രായേലില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും കരസേന മേധാവി ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് സഖ്യവും തമ്മിലാണ് പോരാട്ടം. ആറു മാസത്തിനിടെ രണ്ടാമത്തെ പൊതു തെരെഞ്ഞെടുപ്പാണ് നടക്കുന്നത്. ഏപ്രിലില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല.

സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാന്‍ പ്രധാനമന്ത്രി പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും തെരെഞ്ഞെടുപ്പ് നടക്കുന്നത്. അധികാരത്തിലെത്തിയാല്‍ പലസ്തീന്‍ പ്രദേശമായ ജോര്‍ദാന്‍ താഴ്വര ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന വിമര്‍ശിച്ച് നിരവധി രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.