പുരോഗമന സാഹിത്യകാരും ഡിവൈഎഫ്‌ഐയും കശ്മീരി പണ്ഡിറ്റുകളെ കാണുന്നില്ല; അര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ നടപടിയെ അനുകൂലിച്ച് സഹിത്യകാരന്‍ ടി പദ്മനാഭന്‍

single-img
16 September 2019

കണ്ണൂര്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന നിലപാടുമായി സാഹിത്യകാരന്‍ ടി പദ്മനാഭന്‍.ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അംഗീകരിക്കുന്നുവെന്ന് പദ്മനാഭന്‍ പറഞ്ഞു.

കശ്മീരിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന പുരോഗമന സാഹിത്യകാരും ഡിവൈഎഫ്‌ഐക്കാരും കശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി കരയുന്നത് കണ്ടിട്ടില്ല പ്രസ്താവനയിറക്കിയതും കണ്ടില്ല. ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുമ്പോള്‍ പ്രകടനം നടത്തുന്ന ഡിവൈഎഫ്‌ഐയ്ക്ക് പശ്ചിമഘട്ടം കയ്യേറുമ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. പദ്മനാഭന്‍ പറഞ്ഞു.

സാംസ്‌കാരിക മന്ത്രി എ കെ ബാലനെതിരെയും പത്മനാഭന്‍ വിമര്‍ശിച്ചു. വിമോചനസമരം നടത്തിയ പള്ളിക്കാര്‍ക്കെതിരായിരുന്നു കമ്മ്യൂണിസ്റ്റുകള്‍. ആ പള്ളിക്കാര്‍ക്കും അച്ചന്മാര്‍ക്കും വേണ്ടിയല്ലേ കാര്‍ട്ടൂണ്‍ വരച്ച ആള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച അവാര്‍ഡ് മന്ത്രി ഫ്രീസറില്‍ വെപ്പിച്ചത്. ഇതൊന്നും പറയാന്‍ തനിക്ക് ഭയമില്ലെന്നും. നാറാണത്തു ഭ്രാന്തനാണ് തന്റെ റോള്‍ മോഡലെന്നും പദ്മനാഭന്‍ പറഞ്ഞു.ഗാന്ധിയന്മാരെന്ന് വിളിപ്പേരുള്ള പലരും ഫ്രോഡുകളാണ് എന്നാല്‍ താന്‍ എക്കാലവും ഗാന്ധിയമാണെന്ന്് കഥാകൃത്ത് കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരികരംഗത്തെ പലരും വളര്‍ന്നത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് എന്നാല്‍ ഒഎന്‍വിയോടൊപ്പം എംടിയും ഇങ്ങനെ വന്നതാണെന്ന യുവജന ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ ചിന്താ ജെറോമിന്റെ പ്രസ്താവന ശരിയല്ല. ഇല്ലാത്ത ഓരോ പട്ടം ചിലര്‍ക്ക് ചാര്‍ത്തി ക്കൊടുക്കുന്ന രീതിയാണിതെന്നും പദ്മനാഭന്‍ വിമര്‍ശിച്ചു.എക്കാലത്തും ഇടതുപക്ഷത്തെ വിമര്‍ശിച്ച , വിമോചന സമരത്തിനെതിരെ ലേഖനമെഴുതിയ തന്നെ ഇടതുപക്ഷക്കാരനെന്ന് പറയുന്നവര്‍ തൂങ്ങിചാകണമെന്നും പദ്മനാഭന്‍ പറഞ്ഞു.