സൗദിയില്‍ എണ്ണയുല്‍പാദനം കുറഞ്ഞു; ഇന്ധനവില ഉയരാന്‍ സാധ്യത, ആശങ്കയോടെ ഇന്ത്യ

single-img
16 September 2019

സൗദി എണ്ണഉല്‍പാദനം പകുതിയായി വെട്ടിക്കുറച്ചു. എണ്ണശുദ്ധീകരണശാലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്നാണ് നടപടി. ഈ സാഹചര്യം രാജ്യത്തെ ഇന്ധന സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഇന്ത്യ.

ഇന്ത്യയിലെ ഇന്ധന വിനിയോഗം പ്രധാനമായും സൗദിയെ ആശ്രയിച്ചാണ്. എണ്ണയുടെ വരവ് കുറഞ്ഞാല്‍ ഇന്ത്യയില്‍ ഇന്ധനവില ഉയരും. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് അത് കടുത്ത വെല്ലുവിളിയാകും

സൗദി പ്രതിസന്ധിയോടെ വരുംദിവസങ്ങളില്‍ ക്രൂഡോയില്‍ വിലയില്‍ കുറഞ്ഞത് പത്തു ഡോളറെങ്കിലും കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 60,000 കോടിയോളം രൂപയുടെ വര്‍ധനയുണ്ടാകും. പ്രതിദിനം ആറു ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലാണ് ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.