മരട് ഫ്ലാറ്റിലുള്ളവർക്ക് പുനരധിവാസത്തിന് നോട്ടീസ് നൽകി നഗരസഭ: ഉടമകൾ പ്രതിഷേധത്തിൽ

single-img
16 September 2019

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനായി അവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ കൊച്ചി നഗരസഭ. ചൊവ്വാഴ്ച മൂന്നുമണിക്ക് മുന്‍പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണമെന്ന് നഗരസഭ ഫ്ലാറ്റുകളിൽ നോട്ടീസ് പതിപ്പിച്ചു.

പുനരധിവാസത്തിന് അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന  മുന്നറിയിപ്പോടെയാണ് നഗരസഭയുടെ നോട്ടീസ്. ഫ്ലാറ്റ് ഉടമകള്‍ക്ക് ഒഴിയാനുള്ള സമയ പരിധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ നടപടിയ്ക്കെതിരെ ഫ്ലാറ്റുടമകൾ പ്രതിഷേധത്തിലാണ്.

അതേസമയം, നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാര്‍പ്പിക്കും എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.

വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ തിരുവനന്തപുരത്ത് ചേരും.  നിലവില്‍ ഒരു ഫ്ലാറ്റില്‍ നിന്നും ഒരാള്‍പോലും ഒഴി‍ഞ്ഞുപോയിട്ടില്ല. അഞ്ച് ഫ്ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് ഉടമകള്‍ മാത്രമാണ് നഗരസഭയുടെ നോട്ടിസിന് മറുപടി നല്‍കിയത്. അത് ഒഴിയില്ലെന്നായിരുന്നു.