രാജ്യസ്നേഹികളായ മുസ്ലീങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്യും; പാകിസ്താൻ സ്നേഹികൾ ചെയ്യില്ല: കർണാടക ഗ്രാമവികസനമന്ത്രി ഈശ്വരപ്പ

single-img
16 September 2019

കോൺഗ്രസുകാരെ ഹിജഡകളെന്ന് വിശേഷിപ്പിച്ച് കർണാടക ഗ്രാമവികസനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ബി.ജെ.പി.യിൽ ചേരാൻ ആഗ്രഹിക്കുന്ന കോൺഗ്രസ് എം.എൽ.എ.മാർ ഇപ്പോഴും മുസ്‌ലിം വോട്ടുകളെ ആശ്രയിക്കുകയാണെന്നും തോൽവി ഭയന്ന് അങ്ങോട്ടുമിങ്ങോട്ടും വരാതെ ‘ഹിജഡത്വം’ പ്രദർശിപ്പിക്കുകയാണെന്നും ഈശ്വരപ്പ ആരോപിച്ചു.

മുസ്‌ലിങ്ങൾ വോട്ട് ചെയ്യാതെ പരാജയപ്പെടുമെന്ന ഭീതിയാണ് ചില എംഎൽഎമാർക്കെന്ന് ഈശ്വരപ്പ പറഞ്ഞു. രാജ്യസ്നേഹികളായ മുസ്‌ലിമുകള്‍ ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞ ഈശ്വരപ്പ, പാക്കിസ്ഥാനെ സ്നേഹിക്കുന്നവരാണ് ബി.ജെ.പിക്ക് വോട്ടുചെയ്യാന്‍ മടിക്കുന്നതെന്നും ആരോപിച്ചു. ബെംഗളൂരുവിൽ ശ്രീരാമസേനാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് ഈശ്വരപ്പ വിവാദ പരാമർശങ്ങൾ നടത്തിയത്.

മുസ്ലീങ്ങൾ ബിജെപിയെ വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ട് അവർക്ക് സീറ്റ് നൽകില്ലെന്നും ഇക്കഴിഞ്ഞ ഏപ്രിലിൽ ഒരു തെരെഞ്ഞെടുപ്പ് യോഗത്തിൽ വെച്ച് ഈശ്വരപ്പ പറഞ്ഞത് വിവാദമായിരുന്നു.