ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്

single-img
15 September 2019

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന് നടക്കും. 52 പള്ളിയോടങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക.വള്ളംകളി രണ്ട് ബാച്ചുകളായാണ് നടക്കുക .

ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് രണ്ട് ബാച്ചിലും മന്നം ട്രോഫി ലഭിക്കും. വഞ്ചിപ്പാട്ടുകള്‍, തുഴച്ചില്‍ ശൈലി, ചമയം വേഷം , അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക.വേഗതയ്ക്ക് അധികം പ്രാധാന്യം നല്‍കുന്നില്ല.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉച്ചക്ക് ഒരു മണിക്ക് ജലോത്സവം ഉദ്ഘാടനം ചെയ്യും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം ജലവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.

വള്ളംകളിയ്ക്കായി പമ്പയിലെ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജില്ലയില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിട്ടുണ്ട്.