അംബാനി കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

single-img
14 September 2019

ഡല്‍ഹി:ഡല്‍ഹി: വിദേശബാങ്കിലെ നിക്ഷേപത്തിന്റെ പേരില്‍ റിലയന്‍സ് ഇന്റസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയത്.

ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കും നോട്ടീസ് നല്‍കിയത്. 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ദേശീയ ദിനപ്പത്രമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് അംബാനി കുടുംബത്തിന്റെ പ്രതികരണം.