ബാബര്‍ റോഡിലേക്കുള്ള സൂചന ബോര്‍ഡില്‍ കരിഓയില്‍ പൂശി ഹിന്ദു സേന

single-img
14 September 2019

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലുള്ള ബാബര്‍ റോഡിന്റെ സൈന്‍ ബോര്‍ഡില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു സേനാ പ്രവര്‍ത്തകരുടെ നടപടി.

മുഗള്‍ വംശസ്ഥാപകന്‍ ബാബറിന്റെ പേരിലാണ് ഈ റോഡ് അറിയപ്പെടുന്നത്.ഇന്ത്യയില്‍ അധിനിവേശം നടത്തിയ ബാബറിന്റെ പേരില്‍ റോഡ് സ്ഥിതി ചെയ്യുന്നത് അംഗീകരിക്കാനാവില്ല. എന്നാല്‍ ഈ പേര് മാറ്റി ഇന്ത്യയുടെ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മഹത് വ്യക്തികളുടെ പേരിടണമെന്നാണ് ഹിന്ദു സേനയുടെ ആവശ്യം. ഇക്കാര്യം ഞങ്ങള്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടതായും ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപമുളള അക്ബര്‍ റോഡിന്റെ പേര് മഹാറാണാ പ്രതാപ് റോഡ് എന്നാക്കി മാറ്റിയിരുന്നു. കൂടാതെ ഔറംഗസീബിന്റെ പേരിലുള്ള റോഡിന്റെ പേര് എപിജെ അബ്ദുള്‍ കലാം റോഡ് എന്നാക്കി പുനര്‍ നാമകരണം ചെയ്തിരുന്നു