ട്വീറ്റ് പിൻവലിച്ച് കേന്ദ്ര സര്‍ക്കാര്‍; നി‍ർമ്മല സീതാരാമൻ ശനിയാഴ്ച നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയതായി സൂചന

single-img
13 September 2019

കേന്ദ്ര ധനമന്ത്രിയായ ധനമന്ത്ര നി‍ർമ്മല സീതാരാമൻ നാളെ നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയതായി സൂചന. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, മാന്ദ്യം മറികടക്കാനുള്ള കൂടുതൽ ഉത്തേജന പദ്ധതികൾ ധനമന്ത്രി തന്റെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് ആദ്യം സ‍ർക്കാരിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി ട്വീറ്റ് ചെയ്തത്.

പക്ഷെ മണിക്കൂറുകൾക്കകം ട്വീറ്റ് പിൻവലിക്കപ്പെട്ടു. അതേസമയം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ദുർബ്ബലമാണെന്നാണ് അന്താരാഷ്ട്ര നാണ്യ നിധി ( ഐ എം എഫ് ) യുടെ വിലയിരുത്തൽ.

ഇന്ത്യൻ കോർപ്പറേറ്റ്, പരിസ്ഥിതി മേഖലയിലെ അനിശ്ചിതത്വവും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തളർച്ചയുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.

ഭാവിയിൽ വളർച്ചാ നിരക്ക് ഇനിയും താഴേക്ക് പോകാമെന്നും നാണ്യ നിധി മുന്നറിയിപ്പ് നൽകുന്നു. 2019-20 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ അഞ്ച് ശതമാനത്തിലേക്ക് വളർച്ചാ നിരക്ക് കുറഞ്ഞിരുന്നു.