മറ്റ് മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ലീങ്ങള്‍ പങ്കെടുക്കരുത്; തന്ത്രപരമായ രീതിയില്‍ സമീപിക്കണം; മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി

single-img
9 September 2019

ഓണം, ക്രിസ്തുമസ് എന്നിവ പോലുള്ള മറ്റ് മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ലീങ്ങള്‍ പങ്കെടുക്കരുതെന്നും അതിന് ഇസ്‌ലാം മതം അനുവദിക്കുന്നില്ലെന്നും മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി. ഇത്തരം ആഘോഷങ്ങളെ തന്ത്രപരമായ രീതിയില്‍ സമീപിക്കണമെന്നാണ് എസ്കെഎസ്എസ്എഫ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഇദ്ദേഹം പറയുന്നത്.

ഉദാഹരണമായി,” പൂരത്തിന് പിരിവിന് വരുന്ന ആളോട് നമ്മള്‍ എന്താണ് പറയുക? നിങ്ങള്‍ ഒന്ന് അകത്തേക്ക് വരൂ സ്വകാര്യപറയാനുണ്ടെന്ന് പറയാം, അതേ.. പൂരത്തിന് പലരും പൈസ തരും. ഇതേ നിനക്ക് ചായ കുടിക്കാനാണ് 50 രൂപ പിടിച്ചോ ഇത് അതിലേക്ക് കൂട്ടട്ടേ. അവന് ഭയങ്കര സന്തോഷമേ ഉണ്ടാകുള്ളൂ.”- അദ്ദേഹം പറയുന്നു.

നമ്മള്‍ ഇസ്‌ലാമിന്റെ ഹക്കായ വഴിയില്‍ നില്‍ക്കുകയാണ്. സത്യം പറഞ്ഞിട്ട് തന്നെ ട്രിക്കിലൂടെ ഒഴിഞ്ഞുമാറണം. അത് ഇനി നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടല്ലോ എങ്ങനെയാണെന്ന്… നമുക്കത് ലൈവ് പാര്‍ടിസിപ്പേറ്റ് ചെയ്യാന്‍ പറ്റുന്നതല്ല – അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

സിംസാറുല്‍ ഹഖ് ഹുദവി നടത്തിയ പ്രസംഗം കാണാം:

Yet another 'diplomatic' venom !

Posted by K G Suraj Aksharamonline on Monday, September 9, 2019