കൊട്ടക്കാമ്പൂർ ഭൂമി കയ്യേറ്റം; ജോയിസ് ജോർജിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി

single-img
8 September 2019

ഇടുക്കി ജില്ലയിലെ കൊട്ടക്കാമ്പൂരിൽ വ്യാജ പട്ടയം ഉണ്ടാക്കി സർക്കാർ ഭൂമി കൈയ്യേറി എന്ന ആരോപണത്തിൽ ഇടുക്കി മുൻ എംപി ജോയിസ് ജോർജിനെതിരെ നടപടിയുമായി സംസ്ഥാന റവന്യൂ വകുപ്പ്. ഇവിടെ ജോയിസ് ജോർജിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. കൊട്ടക്കാമ്പൂരിലെ ബ്ലോക്ക് നമ്പർ 58ലെ 120, 121, 115, 116, 118 എന്നീ തണ്ടപ്പേരുകളാണ് റദ്ദാക്കിയത്.

ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണ് എന്ന് തെളിയിക്കാൻ മതിയായ രേഖകൾ ജോയിസിനും കുടുംബാംഗങ്ങൾക്കും ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ദേവികുളം സബ് കലക്ടറാണ് നടപടി സ്വീകരിച്ചത്. വ്യാജരേഖ ഉണ്ടാക്കുക വഴി 20 ഏക്കർ ഭൂമി ജോയിസ് ജോർജും കുടുംബാംഗങ്ങളും കൈയ്യേറിയെന്നായിരുന്നു ആക്ഷേപം.

പക്ഷെ, ജോയിസിനെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്. എന്നാൽ പട്ടയം റദ്ദാക്കിയ സബ് കലക്ടറുടെ നടപടി ശരിവെക്കുകയാണ് സിപിഐ ഇടുക്കി ജില്ലാ നേതൃത്വം ചെയ്തത്.