വലിയ സിനിമകൾക്കിടയിൽ ഇത് മുങ്ങി പോകരുത് എന്ന് ആഗ്രഹിച്ച് പോകുന്നു; ഫൈനൽസിന്‌ പിന്തുണയുമായി മാലാ പാര്‍വ്വതി

single-img
8 September 2019

ഓണ സിനിമകളിൽ രജിഷ വിജയൻ നായികയായെത്തിയ ഫൈനല്‍സ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഈ സിനിമയിൽ രജിഷയുടെയും സുരാജ് സുരാജ് വെഞ്ഞാറുമൂടിന്റെയും അഭിനയത്തെ പ്രശംസിച്ച് പല സിനിമാ താരങ്ങളും ഇതിനോടകം രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഇപ്പോഴിതാ നടി മാലാ പാര്‍വ്വതിയും മികച്ച പ്രതികരണം നല്‍കിയിരിക്കുകയാണ്.

‘ഡു നോട്ട് മിസ് ഫൈനല്‍സ്’ സുരാജ് വെഞ്ഞാറംമൂട് വര്‍ഗീസ് മാഷായി ജീവിച്ചിട്ടുണ്ട്. രജിഷ, താൻ തെരഞ്ഞെടുക്കുന ചിത്രങ്ങള്‍ കാമ്പുള്ളവ തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. നമ്മുടെ സ്പോര്‍സ് രംഗത്ത് നിലനില്‍ക്കുന്ന കുതികാല്‍വെട്ടും, അഴിമതിയുമാണ് അരുണ്‍ പ്രമേയമാക്കിയിരിക്കുന്നത്.

Do not miss "finals', സുരാജ് വെഞ്ഞാറംമൂട് വർഗീസ് മാഷായി ജീവിച്ചിട്ടുണ്ട്. രജീഷ തിരഞ്ഞെടുക്കുന ചിത്രങ്ങൾ കാമ്പുള്ളവ തന്നെ…

Posted by Maala Parvathi on Saturday, September 7, 2019

ഛായാഗ്രഹണം ഒരു രക്ഷയുമില്ല. നിരഞ്ജ് മണിയൻ പിള്ള മാനുവൽ തോമസിനെ ഗംഭീരമാക്കി.ടിനി ടോം, സോനാ നായർ, നിസ്താർ, മുത്തുമണി തുടങ്ങി എല്ലാവരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി. എങ്കിലും എടുത്ത് പറയേണ്ടത് സുരാജ് വെഞ്ഞാറമൂട് എന്ന നടനെ കുറിച്ച് തന്നെയാണ്. കട്ടപ്പനയിൽ പോയി വർഗീസ് മാഷിനെ ഒന്ന് കണ്ട് വരാൻ തോന്നും.- മാല പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഒരു സൈക്ലിംഗ് താരമായാണ് രജിഷ വേഷമിടുന്നത്.പുതുമുഖമായ പിആര്‍ അരുണ്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.