അഡ്വഞ്ചേഴ്സ് ട്രക്കിങ്; 500 അടി ഉയരത്തില്‍ നിന്ന് യുവതി വീണു മരിച്ചു; മരണക്കെണിയായി ഹാഫ്‌ഡോം മല

single-img
8 September 2019

മലമുകളിലേക്കുള്ള സാഹസിക യാത്രക്കിടെ 500 അടി ഉയരത്തില്‍ നിന്ന് യുവതി വീണു മരിച്ചു. യുഎസിലെ യോസ്മേറ്റ് വാലിയിലുള്ള ഹാഫ്ഡാം മലമുകളില്‍ കയറുന്നതിനിടയാണ് ഡാനിയല്‍ ബെന്നറ്റ് വീണു മരിച്ചത്. ആയിരകണക്കിന് സാഹസിക സഞ്ചാരികള്‍ എത്താറുള്ള പ്രദേശമാണ് ഹാഫ്‌ഡോം. കാല്‍നടയായി 4800 അടി മുകളിലെത്തിയാല്‍ കാലിഫോര്‍ണിയയുടെ മനോഹര കാഴ്ചകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

സഞ്ചാരികള്‍ അപകടത്തില്‍പെടുന്നതും മരിക്കുന്നതും ഇവിടെ സ്ഥിരം സംഭവമാണ്. സുരക്ഷക്കായി കയര്‍ കെട്ടിയിട്ടുണ്ടായിരുന്നെങ്കിലും എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.

പുതുമുഖങ്ങളായ സാഹസിക യാത്രക്കാര്‍ക്ക് ഇവിടെ നിയന്ത്രണങ്ങളുണ്ട്. 2017, 2018 വര്‍ഷങ്ങളിലും ഹാഫ്‌ഡോം യാത്രക്കെത്തിയ സഞ്ചാരികളില്‍ ചിലര്‍ മരണപ്പെട്ടിരുന്നു. മുന്‍കരുതലുകളില്ലാതെ ഹാഫ്‌ഡോമിലേക്ക് എത്തുന്നവര്‍ക്കു ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടാറുണ്ട്.