കേരളാ കോൺഗ്രസിലെ തർക്കം; പ്രശ്‌നപരിഹാരത്തിന് മുല്ലപ്പള്ളിയുടെ ഇടപെടൽ

single-img
7 September 2019

അടുത്ത് നടക്കാനുള്ള പാല ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ ഉടലെടുത്ത ജോസ് കെ മാണി – പി.ജെ ജോസഫ് തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ ഇടപെടല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിടെ പിജെ ജോസഫിനെതിരെയുണ്ടായ പ്രതിഷേധങ്ങളില്‍ മുല്ലപ്പള്ളി ഖേദമറിയിച്ചു.പ്രചാരണത്തിന്‍റെ ഭാഗമായി പാലയില്‍ എത്തിയ മുല്ലപ്പള്ളി ഫോണില്‍ വിളിച്ചാണ് ഖേദമറിയിച്ചത്.

മണ്ഡലത്തില്‍ സംയുക്ത പ്രചാരണത്തിനില്ലെന്ന ജോസഫിന്റെ തീരുമാനത്തില്‍ മുല്ലപ്പള്ളി അതൃപ്തി അറിയിക്കുകയും ചെയ്തു. ജോസഫ് തീരുമാനം പിന്‍വലിക്കണമെന്നും പ്രചാരണത്തിന് ഒപ്പം ഇറങ്ങണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നടത്തുന്ന പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം അറിയിച്ചിരുന്നു.