കാശ്മീര്‍ വിഷയത്തിലെ ട്വീറ്റ്: ഷെഹ്‌ല റഷീദിനെതിരെ രാജ്യദ്രോഹത്തിന് കേസ്

single-img
6 September 2019

സാമൂഹ്യ പ്രവര്‍ത്തക ഷെഹ്ല റഷീദിനെതിരെ രാജ്യദ്രോഹത്തിന് കേസ്. കാശ്മീര്‍ വിഷയത്തില്‍ തെറ്റിദ്ധാരണാജനകമായ ട്വീറ്റുകൾ ഇട്ടെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകനായ അലോക് ശ്രിവാസ്തയാണ് ഷെഹ്‌ലക്കെതിരെ പരാതി നല്‍കിയത്.

കാശ്മീരില്‍ സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ഷെഹ്‌ല നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ പല കാര്യങ്ങളും കാശ്മീരില്‍ മൂടിവച്ചിരിക്കുകയാണെന്നും,പ്രശ്‌നങ്ങളില്ലെന്ന് പറയുന്നത് വീഴ്ചകള്‍ മറച്ചുവയ്ക്കാനാണെന്നും ഷെഹ്ല ട്വിറ്ററില്‍ കുറിച്ചിരുന്നു. ഷെഹ്ലയുടെ ട്വീറ്റുകള്‍ വ്യാജമാണെന്നും, തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

അതെ സമയം ഷെഹ്‌ലയുടെ ട്വീറ്റുകള്‍ അന്തരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തന്നും,തെളിവിനായി ഈ ട്വീറ്റുകള്‍ കാണിച്ചെന്നും പരാതിയില്‍ പറയുന്നു.

കശ്മീരില്‍ മതസൗഹാര്‍ദം ഇല്ലാതക്കാനും ശത്രുത വളര്‍ത്താനും രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുവാനുമാണ് ഷെഹ്ല ലക്ഷ്യമിട്ടതെന്നും, രാജ്യത്തിന്റെയും സൈന്യത്തിന്റെയും പ്രതിച്ഛായ തകര്‍ത്തെന്നും ശ്രിവാസ്തവ അഭിപ്രായപെട്ടു. ഡല്‍ഹി പോലീസ് ഷെഹ്‌ലക്കെതിരെ കേസെടുത്തിട്ടുണ്ട്