കൊച്ചുവേളി-ചണ്ഡിഗഢ് എക്സ്പ്രസിന് ഡൽഹിയിൽ വച്ച് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

single-img
6 September 2019

ന്യൂ​ ഡ​ല്‍​ഹി: ന്യൂഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വെച്ച് കൊ​ച്ചു​വേ​ളി -​ ചണ്ഡി​ഗ​ഢ് കേ​ര​ള സമ്പർക്ക് ക്രാ​ന്തി എ​ക്സ്പ്ര​സി​ന് തീപിടിച്ചു. എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രയിനിന്റെ ര​ണ്ടു ബോ​ഗി​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണ്. എല്ലാവരെയും ട്രെ​യി​നി​ല്‍‌ നി​ന്ന് മാ​റ്റി.

എക്‌സ്പ്രസിന്റെ പിന്നിലുളള പവര്‍ കാറിലാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് പ്ലാ​റ്റ്ഫോമിലേക്കും തീ​പ​ട​ര്‍​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നാ​ലു യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടി​ച്ച കാ​ബി​നു​ക​ള്‍ ഒ​ഴി​വാ​ക്കി ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​താ​യി അധികൃതര്‍ അറിയിച്ചു.