ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

single-img
6 September 2019

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല (ജെഎന്‍യു) യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഫാസിസത്തിനെതിരെ പോരാട്ടങ്ങള്‍ നടക്കുന്ന പ്രധാന ക്യാമ്പസുകളിലൊന്നാണ് ജെഎന്‍യു. സീറ്റ് നിലനിര്‍ത്താന്‍ ഇടതു സഖ്യവും, നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. എന്‍എസ്‌യുഐയുവും, ബിര്‍സാ അംബേദ്കര്‍ ഫുലേയും മത്സരരംഗത്തുണ്ട്.

കശ്മീര്‍ പുനസംഘടന, ആള്‍ക്കൂട്ട അക്രമണം അടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. ഐഷെ ഘോഷാണ് ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. മനീഷ് ജംഗീതാണ് എ ബി വി പി യുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. നിരവധി മലയാളികളും മത്സരരംഗത്തുണ്ട്.