പാലായിൽ ജനങ്ങളുടെ മുന്നില്‍ ചിഹ്നം കെ എം മാണി; ജോസഫിന്റെ കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കും: ജോസ് കെ മാണി

single-img
4 September 2019

പാലാ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനെ ജോസ് കെ മാണി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് യുഡിഎഫ് യോഗത്തിലുണ്ടായ ധാരണയുടെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജോസ് ടോമിനു പുറമെ പിജെ ജോസഫ് വിഭാഗം ജോസ് കണ്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുകയായിരുന്നു.

‘പിജെ ജോസഫിന്റെ നടപടിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഇപ്പോള്‍ നീക്കമുണ്ടായിരിക്കുന്നത്, ഈ കാര്യത്തില്‍ യുഡിഎഫ് തന്നെ തീരുമാനം എടുക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. പാലായില്‍ ജനങ്ങളുടെ മുന്നില്‍ ചിഹ്നം എന്നത് കെഎം മാണിയാണ്. ചിഹ്നം എന്തുമാകട്ടെ, മാണിയുടെ സ്മരണയിലാണ് മുന്നോട്ടുപോകുന്നത്. ചിഹ്നത്തിന്റെ പേരില്‍ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല.- അദ്ദേഹം പറഞ്ഞു.

അതേസമയം,സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പത്രിക സമര്‍പ്പിക്കാനെത്തിയവരില്‍ ജോസഫിന്റെ പി.എ സുധീഷ് കൈമളും ഉണ്ടായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് പത്രിക സമര്‍പ്പിച്ചതെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിശദീകരണം. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് താന്‍ മത്സരിക്കുകയെന്നും ടോം ജോസിന്റെ പത്രിക സ്വീകരിച്ചാല്‍ തന്റെ പത്രിക പിന്‍വലിക്കുമെന്നുമാണ് ജോസഫ് കണ്ടത്തില്‍ പറയുന്നത്.