ഒമര്‍ ലുലുവിന്റെ ബൌളിംഗില്‍ നിക്കി ഗല്‍റാണിയുടെ ബാറ്റിങ്; രസകരമായ വീഡിയോ കാണാം

single-img
4 September 2019

സൂപ്പർ ഹിറ്റായ ഒരു അഡാര്‍ ലൗ എന്ന സിനിമയ്ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ധമാക്കയുടെ ചിത്രീകരണം പുരോഗമിക്കുന്നു. തെന്നിന്ത്യൻ നടി നിക്കി ഗല്‍റാണിയാണ് നായിക. ഇതിൽ നിക്കിയുടെ ക്രിക്കറ്റ് ബാറ്റിങ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

Some #GullyCricket #Dhamaka on the sets of #Dhamaka 💥 #BTS #🎬#Mollywood

Posted by Nikki Galrani on Thursday, August 22, 2019

വീഡിയോയിൽ സെറ്റില്‍ വെച്ച് നിക്കി ബാറ്റ് ചെയ്യുന്നത് കാണാം. യുവതാരമായ സൂരജ് തേലക്കാടിനെ എടുത്ത് നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു. ചിത്രീകരണത്തിൽ ഒഴിവു സമയത്ത് ക്രിക്കറ്റ് കളിക്കുന്നതാണോ അതോ സിനിമയ്ക്കായുള്ള പ്രാക്ടീസ് ആണോയെന്ന് വ്യക്തമല്ല. ബോൾ ചെയ്യുന്നത് ഒമര്‍ ലുലുവാണ്. സ്റ്റമ്പിന് പിന്നിൽ വിക്കറ്റ് കീപ്പിങിനായി നടി നേഹാ സക്‌സേനയുമുണ്ട്.

View this post on Instagram

@nikkigalrani x @nehasaxenaofficial 😂😂

A post shared by OMAR LULU (@omar_lulu_) on

മോഹൻലാൽ നായകനായ ഒളിംപ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി വന്ന അരുണ്‍ ആണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ഇവർക്ക് പുറമെ മുകേഷ്, ഉര്‍വശി, ധര്‍മജന്‍ ബോള്‍ഗാട്ടി, തരികിട സാബു എന്നിവരും ചിത്രത്തിലുണ്ട്.