പാലായിൽ കെ എം മാണിയുടെ പേരില്‍ യുഡിഎഫിന് വോട്ട് കിട്ടില്ല: വെള്ളാപ്പള്ളി നടേശൻ

single-img
3 September 2019

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെ അനുകൂലിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാലായിലെ കരുത്തനായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്കനെന്നു തെളിയിച്ച ആളാണ് മാണി സി കാപ്പനെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

അതേപോലെ തന്നെ കെഎം മാണിയുടെ പേരില്‍ യുഡിഎഫിനു വോട്ട് കിട്ടില്ല എന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം ജനാധിപത്യത്തിനു നാണക്കേടാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക്‌ പ്രശ്നങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.