മുംബൈ ഒന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടിത്തം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

single-img
3 September 2019

മുംബൈ: മുംബൈയിലെ ഒഎന്‍ജിസിയുടെ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം. അപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു .മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

പ്ലാന്റിനോട് ചേര്‍ന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ അഗ്‌നിബാധയുണ്ടായത്.

പ്ലാന്റിലെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്നാണ് തീപടര്‍ന്നത്. തീപടര്‍ന്നതോടെ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെ മറ്റൊരു പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഉറാന്‍, പനവേല്‍, നെരൂള്‍, ജെഎന്‍പിടി എന്നിവടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തില്‍ തീകെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.