പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവിറ്റ ചായക്കട ഇനി മുതല്‍ വിനോദസഞ്ചാര കേന്ദ്രം; ഒരുക്കവുമായി ഗുജറാത്ത് സര്‍ക്കാര്‍

single-img
3 September 2019

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന കട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന ടൂറിസം മന്ത്രാലയമാണ് മോദിയുടെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

Support Evartha to Save Independent journalism

സംസ്ഥാന ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ അടുത്തിയിടെ മോദിയുടെ സ്വദേശമായ വാദ്നഗര്‍ സന്ദര്‍ശിച്ചിരുന്നു. പ്രദേശത്തെ ടൂറിസം വളര്‍ച്ചയ്ക്കുന്ന സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഈ സമയം വാദ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന മോദിയുടെ ചായക്കടയും കാണുകയുണ്ടായി. അതിനു ശേഷമാണ് ചായക്കടയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനമുണ്ടായത്.