മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ സംഘംചേര്‍ന്ന് ഏഴ് മാസം പീഡിപ്പിച്ചു; ഡിഎംകെ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

single-img
3 September 2019

മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ സംഘം ചേര്‍ന്ന്ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് സംഭവം. ഡിഎംകെയുടെ പ്രാദേശിക നേതാവടക്കമുള്ള നാലുപേരാണ് കേസിലെ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഈ സംഘം കഴി‌ഞ്ഞ ഏഴുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്പറയുന്നു. നിലവില്‍ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. വൈദ്യ പരിശോധനയ്ക്കായി പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഡിഎംകെ പ്രാദേശിക നേതാവായ പി സെല്‍വരാജ്(49), ടി സെല്‍വരാജ്(51), മുത്തു(57), രാം രാജ്(45) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പി സെല്‍വരാജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്‍റുമായ ആളാണ്. വീട്ടില്‍ അമ്മയുടെയും മുത്തച്ഛന്‍റെയും കൂടെയാണ് പെണ്‍കുട്ടി താമസിക്കുന്നത്. അമ്മ കൂലിവേലയ്ക്കായി പോകുന്ന സമയത്താണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്.

സമീപ ദിവസം കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.