ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍; ഊതിപ്പെരുപ്പിച്ച വസ്തുതയെന്ന് വിമര്‍ശനം

single-img
2 September 2019

ഡല്‍ഹി; ആഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററിനെ വിമര്‍ശിച്ച് ജനദാദള്‍ യുണൈറ്റഡ് ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍. കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത് ഊതിപ്പെരുപ്പിച്ച വസ്തുതകളാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രധാന വിഷയങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാതെ രാഷ്ട്രീയ കഥകളെയും വ്യാജ നിര്‍മ്മിതികളെയും കൂട്ടുപിടിച്ച് ഉണ്ടാക്കിയതാണ് ദേശീയ പൗരത്വ രജിസ്റ്ററെന്ന് പ്രശാന്ത് കിഷോര്‍ ടീറ്റ് ചെയ്തു.

ബിജെപി സഖ്യകക്ഷിയായി ജെഡിയു തുടരുന്നുവെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ നീതീഷ് കുമാറുള്‍പ്പെടെ മറ്റാരും ഇതുവരെ എതിര്‍പ്പുമായി മുന്നോട്ടു വന്നിട്ടില്ല.

ഇക്കാര്യത്തില്‍ നിതീഷ് കുമാറിന്റേത് തന്ത്രപരമായ നിശബ്ദതയാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ബജെപിയോടൊപ്പം നില്‍ക്കുന്നുവെങ്കിലും അയോധ്യ, കശ്മീര്‍ വിഭജനം, മുത്തലാക്ക് തുടങ്ങി പല സുപ്രധാന വിഷയങ്ങളിലും ജെഡിയു വ്യത്യസ്ഥമായ നിലപാടെടുത്തിട്ടുണ്ട്.