ദേശീയ പൗരത്വ രജിസ്റ്റര്‍; പുറത്തായവരില്‍ മുന്‍ രാഷ്ട്രപതിയുടെ ബന്ധുക്കളും

single-img
2 September 2019

ഗുവാഹത്തി; അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ അന്തിമപട്ടികയില്‍ നിന്നു പുറത്തായവരില്‍ മുന്‍രാഷ്ട്രപതിയുടെ ബന്ധുക്കളും. മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ സഹോദര പുത്രനും കുടുംബവുമാണ് പുറത്തായത്. ഫക്രുദീന്‍ അലി അഹമ്മദിന്റെ സഹോദരന്‍ ലഫ്. ഇക്രാമുദീന്‍ അലി അഹമ്മദിന്റെ മകന്‍ സിയാവുദീന്റെയും കുടുംബത്തിന്റെയും പേരുകളാണ് പട്ടികയില്‍ ചേര്‍ക്കാത്തത്.

ഇവരുടെ കുടുംബം താമസിക്കുന്നത് ബര്‍ഭാഗിയ ഗ്രാമത്തിലാണ്. രജിസ്റ്ററില്‍ കുടുംബത്തിലെ ആരുടേയും പേരില്ല. ഒഴിവാക്കപ്പെട്ടതില്‍ വളരെയധികം വിഷമമുണ്ടെന്ന് സാജിത് അലി അഹമ്മദ് പറഞ്ഞു. മുന്‍ രാഷ്ട്രപതിയുടെ കുടുംബത്തെ അവഗണിച്ചതിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജിയും രംഗത്തെത്തി. പൗരത്വരജിസ്റ്റരിലെ പ്രശ്‌നങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കു കയാണെന്നും, ഖൂര്‍ഖ വിഭാഗത്തിലെ ഒരുലക്ഷത്തോളം പേര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും മമത പ്രതികരിച്ചു.

അതേസമം പട്ടികയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ നാടില്ലാത്തവരല്ലെന്നും ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കുന്ന കാലയളവില്‍ അവര്‍ക്ക് എല്ലാ ആനൂകൂല്യങ്ങളും ലഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു