പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

single-img
2 September 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ അഷക്കറാണ് പിടിയിലായത്. കുട്ടികൾക്കായി സ്കൂളില്‍ വെച്ച് നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വ്യക്തമാക്കിയത്.

പെൺകുട്ടിയെ പ്രണയം നടിപ്പിച്ച യുവാവ് പീഡിപ്പിക്കുകയും ഒടുവില്‍ ഉപേക്ഷിക്കുകയുമായിരുന്നു. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.