യുപിയില്‍ 14 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍

single-img
2 September 2019

ഝാന്‍സി: ഉത്തര്‍ പ്രദേശില്‍ 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിട്ടു കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഝാന്‍സിയിലെ ജലാവുണില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ സൂചനകള്‍ മൃതദേഹത്തിലുണ്ട്.

സംഭവത്തില്‍ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അയല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കണ്ണ് ചൂഴ്‌ന്നെടുത്തതിനൊപ്പം, മൃതദേഹത്തിന്റെ വസ്ത്രങ്ങളും വലിച്ചുകീറിയതായി കണ്ടെത്തി. ഇത് ലൈംഗിക പീഡനത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ കൂടുതല്‍ നിഗമനങ്ങളില്‍ എത്താന്‍ സാധിക്കൂ.

ജലാവുണ്‍ ജില്ലയിലെ അറ്റ എന്ന സ്ഥലത്താണ് പെണ്‍കുട്ടിയുടെ കുടുംബം. ശനിയാഴ്ച പുറത്ത് പോയ പെണ്‍കുട്ടി പിന്നീട് തിരിച്ച് വന്നില്ല. മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അച്ഛനും അമ്മയും പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.കൊല്ലപ്പെട്ട പെണ്‍കുട്ടിയും കുടുംബവും ദളിത് വിഭാഗത്തില്‍ ഉള്‍പെടുന്നവരാണ്‌.