‘സാഹോ’യുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിപ്പിച്ച് തമിൾ റോക്കേഴ്സ്

single-img
1 September 2019

റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇന്റെനെറ്റിൽ പ്രചരിപ്പിക്കുന്നതിൽ പ്രഗത്ഭരായ തമിഴ് റോക്കേഴ്സ് ഇന്നലെ റിലീസ് ആയ സാഹോയുടെ  പതിപ്പും പുറത്താക്കി. ബാഹുബലിക്ക് ശേഷം പ്രഭാസിനെ പ്രധാന കഥാപാത്രമാക്കി പുറത്തിറക്കിയ ചിത്രമാണ് സാഹോ. ഇതിന്റെ പൈറേറ്റഡ് കോപ്പിയാണ് ചിത്രം റിലീസ് ചെയ്ത് അൽപ്പ സമയത്തിനകം ഇന്റർനെറ്റിൽ വന്നത്.

ഐ മാക്സ് ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്ന സാഹോ ദൃശ്യ മികവിൽ പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുന്ന ചിത്രമാണ്. നിലവിൽ തമിൾ റോക്കേഴ്സിന് വിലക്കുണ്ട്. ഇന്റർനെറ്റ് രംഗത്തെ സാധ്യതകൾ ദുരുപയോഗം ചെയ്താണ് തമിൾ റോക്കേഴ്സ് സിനിമകളുടെ വ്യാജ പതിപ്പ് പുറത്താക്കുന്നത്. ഇതുവരെ ഇക്കാര്യത്തിൽ നിയന്ത്രണം വരുത്താൻ പാകത്തിലുള്ള നടപടി എടുക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല.

ബിഗ് ബജറ്റ് ചിത്രമായ സാഹോ സംവിധാനം ചെയ്തിരിക്കുന്നത് റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ്. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാള താരം ലാലും ശ്രദ്ധേയവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആക്ഷൻ റൊമാന്റിക് ത്രില്ലറായ സാഹോയുടെ ആക്ഷൻ കൊറിയോഗ്രഫര്‍ പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിളും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച സിനിമയാണ് സാഹോ. കേരളത്തിലെ വിതരണം സംവീധായകൻ ബി. ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.