തിരുവനന്തപുരത്ത് പാർവതി പുത്തനാറിന്റെ തീരത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി

single-img
1 September 2019

തിരുവനന്തപുരം: തിരുവനന്തപുരം പൌണ്ടുകടവിനടുത്ത് പാർവതി പുത്തനാറിന്റെ തീരത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് ഇൻസ്പെക്റ്റർ പ്രദീപ് റാവുവിന് ലഭിച്ച പ്രത്യേക വിവരത്തിൻറ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

ഇന്ന് നടത്തിയ പരിശോധനയിലാണ് 97 ഉം 68 ഉം സെന്റീമീറ്റർ വീതം നീളമുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇവയ്ക്ക് രണ്ട് മാസം വളർച്ചയുണ്ടെന്നാണ് നിഗമനം. മുൻപും ഇതേ സ്ഥലത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടുണ്ട്.

കഴക്കൂട്ടം റേഞ്ച് എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുകേഷ് കുമാർ, ഹരികുമാർ, സുബിൻ രാജേഷ്, ഷംനാദ്, വിപിൻ, സുനിൽ കുമാർ എന്നീ ഉദ്യോഗസ്ഥരാണ് സ്ഥലത്ത് പരിശോധന നടത്തിയത്.