ബിജെപി രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ത്തു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

single-img
31 August 2019

ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ സാമ്പത്തികനില ബിജെപി സര്‍ക്കാര്‍ തകര്‍ത്തു. തൊഴിലില്ലായ്മ രൂക്ഷമാകുകയാണെന്നും രൂപയുടെ മൂല്യമിടി ഞ്ഞുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നേരത്തേയും പ്രിയങ്ക രംഗത്തിവന്നിരുന്നു. കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായി. നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലും കേന്ദ്രം മൗനം പാലിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാര്‍ ആരെന്നും അവര്‍ ചോദിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ന്നെന്ന വിമര്‍ശനവുമായി ഇതിനോടകം തന്നെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു.