പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ജോസ് കെ മാണി

single-img
31 August 2019

കോട്ടയം; പാലാ ഉപതെരഞ്ഞെചുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. സ്ഥാനര്‍ഥി നിര്‍ണയവുമായി ബന്ധപ്പട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും.

ഇന്നു ചേരുന്ന യുഡിഎഫ് ഉപസമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ജോസ് കെ മാണി അറിയിച്ചു.

എന്നാല്‍ സ്ഥാനാര്‍ഥിയും ചിഹ്നവും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് നിലപാടിലാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യം യുഡിഎഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം നേതാക്കള്‍ പറഞ്ഞു