നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

single-img
30 August 2019

67-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നതിനാൽ ആലപ്പുഴ നഗരസഭാ പരിധിയിൽ ശനിയാഴ്ച (31.08.2019) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം ന​ഗരസഭയുടെ പരിധിയിൽപ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. മുൻപ് ശക്തമായ മഴയെത്തുടർന്ന് മാറ്റി വച്ച നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ചയാണ് നടക്കുക.

മത്സരത്തിൽ 23 ചുണ്ടൻവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരം ഈ വർഷം മുതൽ നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകും. ലോക ക്രിക്കറ്റിലെ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്നെ ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തും.

നാളെ ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. ഇതിൽ മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി തുഴയെറിയുക.