ലുധിയാനയിൽ വൻ മയക്കുമരുന്ന് വേട്ട ; 4 ലക്ഷത്തിലധികം ഗുളികകൾ പിടിച്ചെടുത്തു, പ്രധാന പ്രതി ഒളിവിൽ

single-img
30 August 2019

ലുധിയാന : ലുധിയാനയിൽ വൻ മയക്കുമരുന്ന് വേട്ട. ലുധിയാന യുണിറ്റിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് വൻ മയക്കുമരുന്ന് ശേഖരവുമായി മരുന്നുകട ഉടമയെ പിടികൂടിയത്. ബുധനാഴ്ച്ച അർധരാത്രിയാണ് സംഭവം. കേസിലെ പ്രധാനപ്രതി ഇപ്പോഴും ഒളിവിലാണ്.

ലുധിയാനക്കടുത്തുള്ള മിദ്ധ ചൌക്ക് എന്ന സ്ഥലത്താണ് മയക്കുമരുന്ന് വേട്ട നടന്നത്. 4.12 ലക്ഷം ഗുളികകളും, ഇഞ്ചക്ഷനുകളും മറ്റുമാണ് വിക്കി എന്നറിയപ്പെടുന്ന നരിന്ധർ പാൽ സിങിന്റെ(37) പക്കൽ നിന്നും പിടികൂടിയത്.

വിക്കി അയാളുടെ വാഹനത്തിൽ മതിയായ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച  മരുന്നുകളാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രധാന പ്രതികൂടിയായ ഇയാളുടെ സഹോദരൻ ചന്ദൻ പ്രകാശ് ലക്കി(34) ഒളിവിലാണ്. ഇവർ രണ്ടുപേരും ചേർന്നാണ് ജവഹർ ക്യാമ്പ് മാർക്കറ്റിനടുത്ത് കഞ്ചൻ മെഡിക്കൊസ് എന്ന മരുന്ന് കട നടത്തിയിരുന്നത്. ഇതിന്റെ മറവിൽ ആയിരുന്നു നിരോധിത മരുന്നിന്റെ വിൽപ്പന.

ലൊമോട്ടിൽ, സ്പസ്മോ പ്രോക്സിവോൺ ആർ പ്ലസ്, അല്പ്രസേഫ് തുടങ്ങി നിരോധിച്ച മരുന്നുകളാണ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ ലക്കി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വൻ മരുന്ന് ശേഖരം തന്നെ പൊലിസിന്റെ കസ്റ്റഡിയിലായി.

രുപീന്ദർ സിങ് എന്നയാളുടെ പേരിലുള്ള സ്ഥാപനത്തിന്റെ മറവിലായിരുന്നു കള്ളക്കടത്ത്. നിരവധി പേർ ഇവർ മൂലം മയക്കുമരുന്നിന് അടിമകൾ ആയിട്ടുണ്ടെന്നും, മറ്റ് നിരവധി കുറ്റക്രിത്യങ്ങൾക്ക് മയക്കുമരുന്ന് കാരണം ആകുന്നു എന്നുമാണ് പൊലിസ് നൽകുന്ന വിവരം