അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് ഖുറേഷിയുടെ നിയമനം അംഗീകരിക്കാതെ കേന്ദ്രം:കൊളീജിയം നിര്‍ദ്ദേശം തള്ളി സര്‍ക്കാര്‍

single-img
29 August 2019

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന അഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശനല്‍കിയിട്ടുണ്ട്.ഇത് മൂന്നാംതവണയാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം പരിഗണിക്കാതിരിക്കുന്നത്. ജസ്റ്റിസ് കെ എം ജോസഫ്, മുതിര്‍ന്ന് ആഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരുടെ കേസുകളിലാണ് മുമ്പ് അവഗണനയുണ്ടായത്.

മെയ് പത്തിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ മറുപടി നല്‍കിയത് തന്നെ ചൊവ്വാഴ്ചയാണ്. ജസ്റ്റിസ് ഖുറേഷിയുടെ നിയമനം വൈകുന്നത് സംബന്ധിച്ച് ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘം സമര്‍പ്പിച്ച പരാതിയാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസിനു മുന്നിലെത്തിയിരിക്കുന്നത്.

2005 ല്‍ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റിമുട്ടല്‍ കേസില്‍ അമിതാഷാ പ്രതിപ്പട്ടികയിലുണ്ടായിരുന്നപ്പോള്‍ കേസു പരിഗണിച്ചിരുന്ന വ്യക്തിയാണ് ജസ്റ്റിസ് ഖുറേഷി എന്നതും കേന്ദ്രത്തിന്റെ അവഗണനയുടെ കാരണമായി പറയുന്നുണ്ട്. 2010ല്‍ അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പി ചിദംബരത്തിനെതിരായ നടപടി പോലെ കേന്ദ്ര ആഭ്യന്ത്ര മന്ത്രിയുടെ ഇടപെടലുകള്‍ ഇക്കാര്യത്തിലും നടന്നുകാണുമെന്ന് വിമര്‍ശനങ്ങളുണ്ട്.