എറണാകുളം ഗോശ്രീ പാലത്തിലെ വിള്ളല്‍; രാത്രി ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിട്ടാല്‍ മതിയെന്ന് തീരുമാനം

single-img
29 August 2019

വിള്ളല്‍ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ഗോശ്രീ രണ്ടാം പാലത്തിന്‍റെ അപ്രോച്ച് റോഡിലൂടെ ഇന്നു രാത്രി ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിടാൻ തീരുമാനം. നാഷണൽ ഹൈവേ അധികൃതരുടെ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം.

നാളെ നടക്കാനിരിക്കുന്ന വിശദമായ പരിശോധനയ്ക്കുശേഷം വലിയ വാഹനങ്ങൾ കടത്തി വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കും. എറണാകുളം ജില്ലയിലെ ഗോശ്രീ പാലത്തിൽ ഇന്ന് അഞ്ചുമണിയോടെ വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് വാഹന ഗതാഗതം തടഞ്ഞിരുന്നു.