പത്ത് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കള്ളക്കടത്ത്; 2 പേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ

single-img
29 August 2019

തിരുവനന്തപുരം: പത്ത് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കള്ളക്കടത്ത് പിടിച്ചു. ഇന്നോവാ കാറിൽ കൊണ്ട് പോയ നിരോധിത ഉൽപ്പന്നങ്ങളുൾപ്പെടെ രണ്ട് പേർ കഴക്കൂട്ടം എക്സൈസ് സംഘത്തിന്റെ പിടിയിലായി.

കിളിമാനൂർ സ്വദേശി രതീഷ് (32), ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശി ബിനു (38) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ തൊണ്ടിമുതലടക്കം പിടിയിലായത്.