സ്മാര്‍ട്ട് സ്പീക്കര്‍ വിപണിയില്‍ ഗൂഗിളിനെ കടത്തിവെട്ടി ബൈദു

single-img
28 August 2019

സ്മാര്‍ട്ട് സ്പീക്കര്‍ വിപണിയില്‍ ഗൂഗിളിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചൈനീസ് സെര്‍ച്ച് എഞ്ചിനായ ബൈദു.അമേരിക്കന്‍ വിപണിയിലെ ഇടിവ്  ഗൂഗിളിന് തിരിച്ചടിയായി.ആമസോണാണ് പട്ടികയില്‍ ഒന്നാമത്..ആലി ബാബയും ഷാവോമിയും ഗൂഗിളിന് തൊട്ടു പിറകിലുണ്ട്.

2019 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ ആമസോണ്‍  വിറ്റഴിച്ചത് 66 ലക്ഷം സ്മാര്‍ട് സ്പീക്കര്‍ യൂണിറ്റുകളാണ് . ബൈദു 45 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. ഗൂഗിളിന് 43 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിക്കാനായത്.ബൈദു ചൈനീസ് വിപണിയെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന നേട്ടമാണിത്