സിപിഎമ്മിന്റെ നവോത്ഥാനം വിശ്വാസത്തിനെതിരല്ല ; കോടിയേരി ബാലകൃഷ്‌ണൻ

single-img
27 August 2019

തിരുവനന്തപുരം: നവോത്ഥാനം വിശ്വാസികൾക്ക് എതിരല്ലെന്നും ശ്രീനാരയണഗുരു, അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ വിശ്വാസത്തെ സംരക്ഷിച്ചു കൊണ്ട് നടത്തിയ നവോത്ഥാനരീതിയാണ് സി പി എം പിന്തുടരുന്നത് എന്നും   സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി. നവോത്ഥാന മുന്നേറ്റം വിശ്വാസത്തിനും വിശ്വാസികൾക്കും എതിരല്ലെന്നും, സിപിഎം ഇന്റെ നവോത്ഥാനം വിശ്വാസത്തെ തള്ളിക്കളയുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് പിളർപ്പിന്റെ വക്കിലാണ്.  കേരള കോൺഗ്രസ് പിളരുന്തോറും വളരുമെന്നും, വളരുന്തോറും പിളരുമെന്നും കെ. എം മാണി തന്നെ പറഞിട്ടുണ്ട്. മുൻപ് അവരെല്ലാം യോജിച്ച് വളർന്നതായി പ്രഖ്യാപിച്ചു, ഇനി പിളർപ്പിന്റെ ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇക്കാര്യം ഓർമ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.