നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

single-img
24 August 2019

പ്രശസ്ത നടന്‍ സെന്തില്‍ കൃഷ്ണ (രാജാമണി) വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ അഖിലയാണ് സെന്തിലിന്റെ വധു. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മാംഗല്യം. സിനിമയിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി ജീവിതം തുടങ്ങിയ സെന്തില്‍ കൃഷ്ണയുടെ കരിയര്‍ മാറ്റിയത് വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ്.

വിനയന്റെ സംവിധാനത്തിൽ കലാഭവന്‍ മണിയുടെ ജീവിതം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ മണിയായി സെന്തില്‍ എത്തുകയായിരുന്നു. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ സെന്തില്‍ അവതരിപ്പിച്ചിരുന്നു. ടെലിവിഷൻ സീരിയല്‍ രംഗത്തും സ്‌റ്റേജ് പരിപാടികളിലും സെന്തില്‍ നിറഞ്ഞുനിന്നിരുന്നു.