പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ ഐ എ എസ് ഉദ്യോഗസ്ഥൻ രാജിവച്ചു

single-img
24 August 2019

പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ മലയാളി ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ രാജിവച്ചു. ദാദ്ര നഗർ ഹവേലി ഊർജ്ജ സെക്രട്ടറിയായിരിക്കെയാണ് രാജി.

രാഷ്ട്രീയ ഇടപെടലാണ് രാജിക്ക് കാരണം എന്ന വിവരവും പുറത്തു വരുന്നുണ്ട്. 2012 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ.

ശബ്ദമില്ലാത്തവരുടെ ശബ്ദമാവാനാണ് സർവിസിലേക്ക് വന്നതെന്നും, എന്നാലിപ്പോൾ തൻെറ ശബ്ദം കൂടി ഇല്ലാതാകുന്ന അവസ്ഥയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഉദ്യോഗസ്ഥനായിരിക്കുമ്പോൾ പലകാര്യങ്ങളും പറയാൻ കഴിയില്ലെന്നും ഇപ്പോൾ രാജിയിലൂടെ പറയാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.

പ്രളയകാലത്ത് അദ്ദേഹം അവധിയിൽ നാട്ടിലെത്തി ദുരിതാശ്വാസത്ത പ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്നു. മാതൃകാപരമായ ഇടപെടൽ അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു.