രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ സംഘത്തെ ശ്രീനഗറിൽ തടഞ്ഞു ; വാക്കുപാലിക്കണമെന്ന് കോൺഗ്രസ് • ഇ വാർത്ത | evartha
National

രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ സംഘത്തെ ശ്രീനഗറിൽ തടഞ്ഞു ; വാക്കുപാലിക്കണമെന്ന് കോൺഗ്രസ്

ശ്രീനഗർ : ജമ്മുകശ്മീറിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെയും മറ്റു ഒൻപത് പ്രതിപക്ഷ അംഗങ്ങളെയും ശ്രീനഗറിൽ തടഞ്ഞു.

ശ്രീനഗർ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ തിരിച്ചയാക്കാനാണ് തീരുമാനം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ്  ശർമ്മ, സിപിഐ ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി , സിപിഎം ജനറൽ സെക്രട്ടറി ഡി. രാജ, ആർ. ജെ. ഡി. നേതാവ് മനോജ് ജാ തുടങ്ങിയ പ്രതിപക്ഷ നേതാക്കളാണ് സംഘത്തിലുള്ളത്.

രാഹുൽ കാശ്മീരിലേക്ക് വരണമെമെന്നും കാര്യങ്ങൾ നേരിട്ട് പഠിക്കാൻ ആർജവം കാണിക്കണമെന്നും കശ്മീർ ഗവർണ്ണർ സത്യപാൽ മാലിക്ക്  നേരത്തെ വെല്ലുവിളിച്ചിരുന്നു. ഈ ആവശ്യം സ്വീകരിച്ചാണ് രാഹുൽ പ്രതിപക്ഷ ഐക്യവുമായി ജമ്മുവിലേക്ക് തിരിച്ചത്.

എന്നാൽ ഇപ്പോൾ  ശ്രീനഗറിൽ യാത്ര തടഞ്ഞു. സംസ്ഥാന നേതാക്കളെയും പ്രദേശവാസികളെയും നേരിട്ട് കാണാനുള്ള ലക്ഷ്യവും സന്ദർശനത്തിനുണ്ടായിരുന്നു. യാത്രക്ക് വിമാനം വേണ്ടെന്നും ജനങ്ങളെയും പട്ടാളക്കാരെയും നേരിട്ട് കാണാൻ അനുവദിച്ചാൽ മതിയെന്നുമാണ് രാഹുൽ പറഞ്ഞത്.

എന്നാൽ പ്രതിപക്ഷ സംഘത്തെയും കൂട്ടി പ്രശനമുണ്ടാക്കാനാണ് ശ്രമം എന്നാണ് ഗവർണ്ണരുടെ വാദം. പറഞ്ഞ വാക്ക് പാലിക്കണം എന്ന് കാണിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ രൂക്ഷ വിർശനമാണ് ഉയർത്തുന്നത്.