ഇന്ത്യയിലേക്ക് കടന്നുകയറിയ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീ കസ്റ്റഡിയിൽ

single-img
24 August 2019

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരർ നുഴഞ്ഞുകയറിയെന്ന വിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഒരു സ്ത്രീയെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. കടന്നു കയറിയ ഭീകരരുമായി ബന്ധമുള്ളവരാണ് ഈ സ്ത്രീയെന്ന് സംശയിക്കുന്നു.

കടൽ മാർഗം ഭീകരർ ആക്രമണം ലക്ഷ്യമിട്ട് ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും പ്രത്യേക സുരക്ഷാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

ഭീകര സംഘത്തിനൊപ്പം ഒരു മലയാളിയും ഉണ്ടെന്നാണ് വിവരം. ഇയാളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു സ്ത്രീയെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. വിവിധ ജില്ലകളിലായി ഒട്ടേറെപ്പേർ നിരീക്ഷണത്തിലാണ്.

അതേസമയം അസ്വാഭിക സാഹചര്യമോ വസ്തുക്കളോ ശ്രദ്ധയിൽ
പെട്ടാൽ 112 എന്ന എമർജൻസി നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോൾ റൂമിലോ വിവരം അറിയിക്കണമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.