സാഹോ ആഗസ്റ്റ് 30 ന് എത്തുന്നു ; കേരളത്തിലെ പ്രീ റിലീസ് ചടങ്ങിൽ ലാലേട്ടനും

single-img
23 August 2019

മോഹൻലാൽ മുഖ്യാതിഥിയായ സദസിൽ സഹോയുടെ പ്രീ റിലീസ് നടന്നു. താനുമൊരു ലാലേട്ടൻ ഫാൻ ആണെന്ന് പ്രഭാസ് ചടങ്ങിനിടയിലെ പ്രസംഗത്തിൽ പറഞ്ഞു.

നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ല്യൂമിനേഷൻസ് ആണ്. നടൻ സിദ്ദിക്ക്, മംമ്ത മോഹൻദാസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ബാഹുബലിക്ക് ശേഷം എത്തുന്ന പ്രഭാസിന്റെ വമ്പൻ ചിത്രമാണ് സാഹോ. ആഗസ്റ്റ് 30 നു ചിത്ര റിലീസ് ആകും. വമ്പൻ വി എഫ് എക്സും ആക്ഷൻ രംഗങ്ങളും കൂട്ടിയോജിപ്പിക്കുന്ന മാസ് റൊമാന്റിക് എന്റെർറ്റൈനെർ ആയിരിക്കും ചിത്രം.

സുജീത് റെഡ്ഡിയാണ് സാഹോ സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധ കപൂറാണ് നായിക. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത് കെന്നി ബേറ്റ്സ് ആണ്.