തുഷാർ യു എ ഇ യിൽ മറ്റു പലർക്കും പണം നൽകാനുണ്ട്; പലരും പേടിച്ച് പുറത്തു പറയുന്നില്ല, തനിക്കും ഭയമുണ്ട്; വെളിപ്പെടുത്തലുമായി നാസിൽ അബ്ദുള്ള

single-img
23 August 2019

തുഷാർ വെള്ളാപ്പള്ളി മറ്റു പലർക്കും പണം നല്കാനുണ്ട് എന്ന വെളിപ്പെടുത്തലുമായി യു എ ഇ യിൽ പരാതി നൽകിയ നാസിൽ അബ്ദുള്ള. പണം ലഭിക്കാനുള്ള പത്തോളം പേരെ തനിക്ക് നേരിട്ടറിയാമെന്നും, ഇവരിൽ പലരും ഭയം കാരണം പുറത്തു പറയാത്തതാണെന്നും അദ്ദേഹം പറയുന്നു. മുഖം വെളിപ്പെടുത്താൻ പോലും തനിക്ക് ഭയമുണ്ടെന്നും നാസിൽ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

തുഷാറിന്റെ ബോയിങ് കൺസ്ട്രക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ സബ് കോൺട്രാക്ടർ ആയിരുന്നു തങ്ങൾ. തുഷാറിന്റെ കമ്പനി നൽകിയ ചെക്കിന്മേലുള്ള വിശ്വാസത്തിലാണ് മറ്റു കമ്പനികൾക്ക് ചെക്ക് നൽകാറ്. പക്ഷെ തുഷാർ പണം നല്കാതിരുന്നതോടെ മറ്റു പല കമ്പനികളും തനിക്കെതിരെ നിയമ നടപടി സ്വീകരിച്ചു. 6 മാസത്തോളം ഇതിന്റെ ഭാഗമായി ജയിലിൽ കഴിയേണ്ടി വന്നു. തുഷാറിനെ പോലെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാത്ത സാധാരണക്കാരൻ ആയതു കൊണ്ട് അന്ന് ആരും തന്നെ സഹായിക്കാൻ വന്നില്ലെന്നും അദ്ദേഹം പറയുന്നു.

തുഷാറിന്റെ ജാമ്യം വേഗത്തിലാക്കാൻ പ്രമുഖ വ്യവസായി എം എ യൂസഫലി ഇടപെട്ടിരുന്നു, മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയോട് പ്രത്യേക അഭ്യർത്ഥനയും നടത്തിയിരുന്നു. കേരളത്തിലെ എൻ ഡി എ കൺവീനർ കൂടിയാണ് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷനായ തുഷാർ വെള്ളാപ്പള്ളി. വൻ  ഇടപെടൽ മൂലം സംഭവം പുറത്തറിഞ്ഞ് മണിക്കൂറുകൾക്കകം തുഷാറിനെ ജാമ്യത്തിൽ പുറത്തിറക്കിയിരുന്നു.

പണം നൽകിയില്ലെങ്കിൽ ഉപയോഗിക്കാനാണ് ബ്ലാങ്ക് ചെക്കുകൾ ആദ്യഘട്ടത്തിൽ തന്നെ നൽകുന്നത്. ഇത് കെട്ടിച്ചമച്ച കേസല്ല കാരണം, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിയമനടപടിയിലേക്കു കടന്നത്. പലതവണ ഒത്തു തീർപ്പിനു ശ്രമിച്ചിരുന്നു, ഒരു തവണ 10 ശതമാനം പണം തുഷാർ  തരും എന്ന ധാരണയിൽ എത്തിയെങ്കിലും, 5 % പണവും ബാക്കി ചെക്കുമാണ് നൽകിയത്, ആ ചെക്കിൽ നിന്നും പണം ലഭ്യമായില്ല എന്നും അദ്ദേഹം പറയുന്നു.

ഒത്തുതീർപ്പിനായാണ് തുഷാറിന്റെ ശ്രമം എന്നാൽ പണം നൽകുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്നും പറയുന്നു പരാതിക്കാരനായ നാസിൽ.