മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന നിയമഭേദഗതി പുനഃപരിശോധിക്കും

single-img
23 August 2019

മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന നിയമഭേദഗതി പുനപരിശോധിക്കണമെന്ന് കാണിച്ച് സുപ്രിം കോടതി കേന്ദ്ര സർക്കാറിന് നോട്ടിസയച്ചു.

നിയമവുമായി ബന്ധപ്പെട്ട മത അടിസ്ഥാനത്തിലുള്ള വിവേചനമാണ് ഇത് വീണ്ടും പരിശോധിക്കണം എന്ന നിർദേശം നല്കാനുണ്ടായ കാരണം.

പ്രസ്തുത നിയമ  ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച നിരവധി ഹർജികൾ ലഭിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിയത്. മുത്തലാക്ക് ചെയ്യുന്നയാൾക്ക്  3 വർഷം  വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ടാക്കുന്ന മാറ്റമാണ് നിയമത്തിൽ  വരുത്തിയത്.

മറ്റു സമുദയങ്ങളിലുള്ളവർക്ക് ഇത്തരമൊരു സാഹചര്യത്തെ ക്രിമിനൽ കുറ്റമാക്കുന്നുമില്ല എന്നതാണ് ഇതിനെ വിവേചനപരമാക്കുന്നത്. ഇത് ഭരണഘടനയുടെ അടിസ്ഥാനതത്വത്തെ തന്നെ ബാധിക്കുന്ന വിഷയം കൂടിയാണ്.

മതം വംശം ജാതി ലിംഗം തുടങ്ങിയവയുടെ പേരിൽ വിവേചനം പാടില്ലെന്ന 15 ആം വകുപ്പിന്റെ പ്രഥമദൃഷ്ട്യാലുള്ള ലംഘനം  കൂടിയാണിത്. ജംഈയ്യത്ത് ഉലമയെ ഹിന്ദ്, കേരള ജംഈയ്യതുൽ ഉലമ എന്നീ സംഘടനകൾ ഹർജി നൽകിയിരുന്നു.