ലോറിയും കാറും കൂട്ടിയിടിച്ചു, ഏഴുവയസുകാരൻ വയറിൽ സീറ്റ് ബെൽറ്റ് മുറുകി മരിച്ചു

single-img
23 August 2019

തിരുവിഴ: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായതിനെ തുടർന്ന് ഏഴു വയസുള്ള കുട്ടി വയറിൽ സീറ്റ് ബെൽറ്റ് മുറുകി മരിച്ചു. ഇന്ന് രാവിലെ തിറുവിഴയിലാണ് അപകടം നടന്നത്.

ഡ്യുറോ ഫ്ളക്സ് ചെയർമാൻ ജോർജ് എൽ. മാത്യുവിന്റെ കൊച്ചുമകൻ ജോഹറാണ് അപകടത്തിൽ മരിച്ചത്. ജോഹറും മാതാപിതാക്കളും, അനുജത്തിയും കാറിൽ തമിഴ്‍നാട്ടിൽ നിന്നും ആലപ്പുഴയിലേക്ക്‌ പോകും വഴി തിരുവിഴയിലാണ് അപകടം ഉണ്ടായത്.

സീറ്റ് ബെൽറ്റ് മുറുകി ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി ക്ഷതമേറ്റതാണ് മരണ കാരണമെന്നാണ് പ്രഥമിക നിഗമനം.