തുഷാർ വെള്ളാപ്പള്ളിയ്ക്കെതിരെ പരാതി നൽകിയ നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലിസ് അന്വേഷിച്ചെത്തി

single-img
22 August 2019

തുഷാർ വെള്ളാപ്പള്ളിയ്ക്കെതിരെ യുഎഇ യിൽ പരാതി നൽകിയ നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലിസ് അന്വേഷിച്ചെത്തി. ഇന്ന് രാവിലെയാണ് പൊലിസ് എത്തിയത്. 10 വർഷം മുൻപുള്ള സംഭവത്തിൽ ഇപ്പൊൾ പരാതി നൽകിയതിൽ ഗൂഡാലോചന ഉണ്ടോ എന്ന് അന്വേഷിക്കാനാണ് എത്തിയത് എന്നാണ് വിശദീകരണം.

നാസിലിന്റെ ബിസിനസ്സ് എന്താണെന്നും എന്നു നാട്ടിലെത്തും തുടങ്ങിയ ചോദ്യങളാണ് പൊലിസ് ചോദിച്ചത്.
തുഷാറിന്റ യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോയിംഗ് കൺസ്റ്റ്രക്ഷൻസ് എന്ന  നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് 10 വർഷം മുൻപുള്ള ചെക്ക് കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ് ഉണ്ടായത്.

എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതം അല്ലെന്നും വസ്തു വില്പനയുമായി ബന്ധപ്പെട്ട കള്ള കേസാണിതെന്നുമായിരുന്നു  തുഷാറിന്റെ വിശദീകരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ സന്ദർശിക്കാനിരിക്കെയാണ്  ഈ സംഭവം. വ്യവസായ പ്രമുഖൻ  യൂസഫലിയുടെ ഇടപെടൽ മൂലമാണ്  ജാമ്യം കിട്ടിയത്. ഇന്ന് വ്യാഴാഴ്ച ആയതിനാൽ ധൃതിയിലുള്ള ഇടപെടലുകൾക്കൊടുവിലാണ് ജാമ്യം ലഭിച്ചത്. ഇന്നു ജാമ്യം ലഭിച്ചില്ലായിരുന്നുവെങ്കിൽ  ഞായറാഴ്ച്ചയെ തുഷാർ പുറംലോകം കാണുമായിരുന്നുള്ളൂ.