ചാവക്കാട് കൊലപാതകം: ഗൂഢാലോചന നടത്തിയ രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

single-img
22 August 2019

തൃശൂർ ജില്ലയിലെ ചാവക്കാട് കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. കൊലപാതകത്തിൽ ​ഗൂഢാലോചന നടത്തിയ മുഹമ്മദ് മുസ്തഫ, ഫാമിസ് അബൂബക്കർ എന്നിവരാണ് അറസ്റ്റിലായത്. മുൻപ് കേസിലെ മുഖ്യപ്രതിയായ വടക്കേക്കാട് സ്വദേശി ഫെബീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കേസിന്‍റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആരോപണവുമായി നൗഷാദിന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇപ്പോഴുള്ള അന്വേഷണ സംഘത്തെ മാറ്റി കേസിന്‍റെ അന്വേഷണം എന്‍ഐഎക്ക് വിടണമെന്നും എസ്‍ഡിപിഐ നേതാക്കളുമായി അന്വേഷണ സംഘത്തിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നും കുടുംബം ആരോപിക്കുകയുണ്ടായി. കഴിഞ്ഞ ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.